Latest News
Loading...

മരിയസദനത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.




മരിയസദനത്തിന് കൈത്താങ്ങ് ആകുവാൻ ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തിൽ നടത്തുന്ന ധനസമാഹാരണ യജ്ഞത്തിൽ പങ്കാളിയാകുവാൻ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമിയുടെ അധ്യക്ഷതയിൽ യോഗം നടന്നു. 




ജില്ലാ പഞ്ചായത്ത്‌ അംഗം രാജേഷ് വാളിപ്ലാക്കൽ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് സോബി സേവ്യർ , മെമ്പർമാരായ ലിസ്സി സണ്ണി,ജോസുകുട്ടി,ബിജു എൻ എം, സുധാ ഷാജി, ജെസ്സി ജോസ്, റെജി മാത്യു, ലിൻസി സണ്ണി, രാഹുൽ ജി കൃഷ്ണൻ, അനുമോൾ മാത്യു, വിനോദ് ചെറിയാൻ, എൽസമ്മ ജോർജ്കുട്ടി, സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ, ഡേവീസ് പാലാത്ത്, മനോജ്‌ സൗപർണിക എന്നിവർ പങ്കെടുത്തു.




ഭരണങ്ങാനം പഞ്ചായത്തിലെ, ഈ ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി വാർഡ് കൂട്ടായ്മകളും, വാട്സ്ആപ്പ് കൂട്ടായ്മകളും അനുബന്ധ യോഗങ്ങളും നടത്തുവാനും മരിയ സദനത്തിന്റെ പ്രവർത്തങ്ങളിൽ പൂർണ സഹകരണം ഉറപ്പു നൽകി യോഗം അവസാനിപ്പിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments