Latest News
Loading...

ഫാന്റസി പാര്‍ക്കിന്റെ ഓണം മെഗാ സമ്മാനം സെലേറിയോ കാര്‍ കൈമാറി



പാലായിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയായ ഫാന്റസി പാര്‍ക്ക് ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുളള സമ്മാന വിതരണം  നടന്നു. പാലാ സ്വദേശിയായ ഇഷിത ദാസിനാണ് ഒന്നാം സമ്മാനമായ മാരുതി സെലോറിയ കാര്‍ ലഭിച്ചത്. പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ കാറിന്റെ താക്കോല്‍ കൈമാറി.

പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലീനാ സണ്ണി, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, പയനിയര്‍ ക്ലബ്ബ് പ്രസിഡന്റ് സുരാജ് തമസ, ഫാന്റസി പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ജിനു ഫാന്റസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 


മെഗാ സമ്മാനം കൂടാതെ 100 ഭാഗ്യശാലികള്‍ക്കായി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, അയണ്‍ ബോക്‌സ്, പര്‍ച്ചേസ് വൗച്ചറുകള്‍, ഗ്ലാസ് സെറ്റ് തുടങ്ങിയവ സമ്മാനമായി നല്കി. ഓണം ഓഫറുകള്‍ക്ക് പിന്നാലെ ഗ്രാന്‍ഡ് ഡിസ്‌കൗണ്ട് സെയിലിനും ഫാന്റസി പാര്‍ക്കില്‍ തുടക്കമായി. 99 രൂപ മുതല്‍ തുടങ്ങുന്ന വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് ഫാന്റസി പാര്‍ക്കില്‍ നിന്നും ലഭിക്കുക.




.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments