Latest News
Loading...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം, കേരള പോലീസ് " പോൾ ബ്ലഡിന്റെയും " ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടെയും സംയുക്ത സഹകരണത്തോട് കൂടി കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.




കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തോമസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ അശോക് കുമാർ പൂതമന അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയർമാൻ ശ്രീ സുരേഷ് കുമാർ, കിടങ്ങൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ മഹേഷ്, പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീ പി ബി സജി, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഗിരിജ എന്നിവർ ആശംസകൾ അർപ്പിച്ചു 



പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു പി സ്വാഗതവും, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ശ്രീമതി ആശാ മോൾ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന രക്തദാന ക്യാമ്പിൽപോലീസ് ഓഫീസർ മഹേഷ് കെ എൽ ,കടപ്ലാമറ്റം പഞ്ചായത്തംഗം സച്ചിൻ സദാശിവൻ,സുനിൽ തോമസ് ,വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, തദ്ദേശവാസികൾ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments