Latest News
Loading...

സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം



തിടനാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  സ്കറിയ ജോസഫ്‌ പൊട്ടനാനിയുടെ അധ്യക്ഷതയിൽ 18/10/2024, 12:30 ന് കൂടിയ യോഗത്തിൽ. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. വിജി ജോർജ് സ്വാഗതം ആശംസിച്ചു. 



ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോസ് ജോസഫ്‌ ഡിജി കേരളം ക്യാമ്പയിൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌,ബ്ലോക്ക്‌ ഡിവിഷൻ മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു 




യോഗത്തിൽ ഐ സി ഡി എസ് സൂപ്പർവൈസർ,ആർ ജി എസ് എ ബ്ലോക്ക്‌ കോർഡിനേറ്റർ, സാക്ഷരത പ്രേരക്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ,അംഗൻവാടി വർക്കേഴ്സ്, തുടങ്ങി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലയിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത യോഗം. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. സാജൻ എം നന്ദി പറഞ്ഞു അവസാനിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments