ആം ആദ്മി പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ 1 ന് കുറവിലങ്ങാട് നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച 3ന് പ്രതിനിധി സമ്മേളനവും വൈകിട്ട് 5:30ന് പൊതുസമ്മേളനവും നടക്കും പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ ഉദ്ഘാടനം ചെയ്യും
ജില്ലാ പ്രസിഡന്റ് ജോയി അനിത്തോട്ടം അധ്യക്ഷനായിരിക്കും .സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ സെലിന്‍ ഫിലിപ്പ്, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി നവീന്‍ ജി നാദാമണി , സംസ്ഥാന- ജില്ലാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. പാാ മീഡിയ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം, വൈസ് പ്രസിഡന്റ് റോയി വെളളരിങ്ങാട്ട്, ലേബര്‍ വിംഗ് പ്രസിഡന്റ് ജോയി കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments