Latest News
Loading...

വേൾഡ് മലയാളി കൗൺസിൽ, മലയാളികളുടെ ഏറ്റവും വലിയ ആഗോള സംഘടന - ജോണി കുരുവിള



ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ എന്ന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പറഞ്ഞു.വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്‌റ്ററിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.




പഠനത്തിനും തൊഴിലിനുമായി വിദേശങ്ങളിലേക്കു പോകുന്ന മലയാളികൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സംഘടനക്ക് കഴിയുന്നുണ്ടെന്നും  അദ്ദേഹം അറിയിച്ചു.
ചാപ്റ്റർ ചെയർമാൻ അഡ്വ.സന്തോഷ് മണർകാട് അധ്യക്ഷത വഹിച്ചു. 




തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി ബെന്നി മൈലാടൂർ, ആർ.രവീന്ദ്രൻ,അഡ്വ.എസ്.അഭിജിത്, മോനി വി ആദ്കുഴി,ജോർജ് വലിയപറമ്പിൽ, കെ.ടി.മാത്യു,ബഷീർ തേനമ്മാക്കൽ എന്നിവർ പ്രസംഗിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments