ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനു ജോസ് തൊട്ടിയിൽ,ഉഴവൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ന്യൂജന്റ ജോസഫ് ,ജോണിസ് പി സ്റ്റീഫൻ ,മെമ്പർമാരായ സുരേഷ് വി ടി ,സിറിയക് കല്ലട, ഏലിയാമ്മ കുരുവിള, ബിൻസി അനിൽ , ശ്രീനി തങ്കപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉഴവൂർ ബ്ലോക്ക് ബി ഡി ഒ ജോഷി,സിഡിപിഓ അംബിക, ഉഴവൂർ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ നയനതാര, അസിസ്റ്റൻറ് എൻജിനീയർ എംജി എൻ ആർ ഇ ജി എസ് വൈഷ്ണ പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി സുനിൽ എസ് നന്ദി അറിയിച്ചു.
റിനി വിൽസൺ ന്റെ അധ്യക്ഷതയിൽ 30-03-2022 ൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അംഗൻവാടിയുടെ കല്ലിടീൽ കർമ്മം നിർവഹിക്കുകയും ഉഴവൂർ പഞ്ചായത്ത് 1,87,000 വനിത ശിശുക്ഷേമ വകുപ്പ് 2 ലക്ഷം, തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും 5 ലക്ഷം എന്നിങ്ങനെ 8,87,000 രൂപ ചിലവഴിച്ചു ആദ്യഘട്ട നിർമ്മാണം ആരംഭിച്ചു.
അഡ്വ മോൻസ് ജോസഫ് എം എൽ എ അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ച് അംഗൻവാടിയുടെ നിർമ്മാണം പൂർത്തിയയ്ക്കുകയും ചെയ്തു. മുൻ മെമ്പർ തോമസ് നീറാമ്പുഴ യുടെ നേതൃത്വത്തിൽ ജോജി പാണ്ടിയമാക്കിൽ വില കൊടുത്തു വാങ്ങിയ 3 സെന്റ് സ്ഥലം 2019 ൽ ഉഴവൂർ ഗ്രാമഞ്ചായത്തിന് അംഗൻവാടി നിർമ്മാണത്തിനായി വിട്ടു നൽകിയ സ്ഥലത്താണ് അംഗൻവാടി യാഥാർദ്യമായിരിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments