Latest News
Loading...

ട്രാവലര്‍ അപകടത്തില്‍പെട്ട് ഏഴ് പേര്‍ക്ക് പരിക്ക്



ഇല്ലിക്കക്കല്ല് കണ്ട് തിരികെ വന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പെട്ട് ഏഴ് പേര്‍ക്ക് പരിക്കേറ്റു. പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.  




ബ്രേക്ക് നഷ്ടപ്പെട്ടതായി തോന്നിയതിനെ തുടര്‍ന്ന് ഡ്രൈവര്‍  വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം വാഹനം വീണ്ടും മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായ വാഹനം   മേലെടുക്കം എസ് വളവ് ഭാഗത്ത് വച്ച് കയ്യാലയില്‍ ഇടിച്ച് കയറിയത്. 







14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റ പോണ്ടച്ചേരി സ്വദേശികളായ  മുരുകദാസ് (45 ) ബി.അയ്യപ്പന്‍ (36) വെങ്കിടേഷ് (36) അശോക് കുമാര്‍ ( 43) നജീബ് (35) പി അയ്യപ്പന്‍ (36) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments