Latest News
Loading...

അധ്യാപക ദിനാഘോഷം അതി ഗംഭീരമായി ആഘോഷിച്ച് മണിയംകുന്ന് സെൻറ് ജോസഫ്സ് യു.പി സ്കൂൾ.



അധ്യാപക ദിനത്തോടനുബന്ധിച്ച്  മണിയംകുന്ന്  സെൻറ് ജോസഫ്സ് യു.പി സ്കൂൾ വിദ്യാർഥികൾ  പൂച്ചെണ്ടുകളും ആശംസാകാർഡുകളും സമ്മാനങ്ങളും നൽകി അധ്യാപകരെ ആദരിച്ചു. സ്കൂളിൽ ഹാളിൽ ചേർന്ന് അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ ജോബി അലക്സ് ആലയ്ക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.




അധ്യാപകർ കുട്ടികളോടും കുട്ടികൾ അധ്യാപകരോടും പുലർത്തേണ്ട മനോഭാവവും,സമൂഹത്തിൽ ഇവർ ചെലുത്തുന്ന സ്വാധീനവും, ആഴമായ ബന്ധങ്ങളും എത്രമാത്രം വലുതാണെന്ന് തൻറെ സന്ദേശത്തിൽ അദ്ദേഹം പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് സ്വാഗതം നേരുകയും എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ നൽകുകയും
 ചെയ്തു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments