പാലായിൽ നടക്കുന്ന അറുപതാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കോട്ടയം ജില്ല ഫൈനലിൽ പ്രവേശിച്ചു. ഇന്ന് രാവിലെ നടന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തൃശ്ശൂർ ജില്ലയെ പരാജയപ്പെടുത്തി.
കോട്ടയം ജില്ലയ്ക്ക് വേണ്ടി മുഹമ്മദ് റോഷൻ, ഷംനാദ് കെ പി ഓരോ ഗോളുകൾ നേടി. നാളെ നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജില്ലാ ടീം മലപ്പുറം ജില്ലയെ നേരിടുന്നു. പത്താം തീയതിയാണ് ഫൈനൽ.
0 Comments