പാലാ ഗ്രീന്‍ഫീല്‍ഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 60-ാം സംസ്ഥാന സീനിയര്‍ അന്തര്‍ജില്ല സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ അദ്ധ്യക്ഷനായിരുന്നു. DFA ജില്ലാ പ്രസിഡന്റ് അറയ്ക്കല്‍ കമറുദ്ധീന്‍, കായിക സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ കൗണ്‍സിലര്‍മാരായ, വി.സി പ്രിന്‍സ്, ബിജി ജോജോ എന്നിവരും ബിജു തോമസ്, വിനോജ് കെ.ജോര്‍ജ്, ജിബിന്‍ ബേബി, അച്ചു എസ്. ഈ ബിന്‍ ബേബി, മനോജ് സി. ജോര്‍ജ്, കെ.റ്റി ചാക്കോ, തുടങ്ങിയവരും പ്രസംഗിച്ചു.
ഉദ്ഘാടന മത്സരത്തില്‍ കോഴിക്കോടും, എറണാകുളവും ഏറ്റുമുട്ടി. മത്സരത്തില്‍ 2-1 ന് വിജയിച്ച കോഴിക്കോടും രാവിലെ നടന്ന ഇടുക്കി കാസര്‍കോഡ് മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജേതാക്കളായ ഇടുക്കിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഈ ടൂര്‍ണ്ണമെന്റില്‍ നിന്നാണ് സംസ്ഥാന സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നത്. മുന്‍ ഇന്റര്‍നാഷണല്‍ കെ.റ്റി ചാക്കോ മുഖ്യ സെലക്ടറാണ്. 14 ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റില്‍. രാവിലെ 7നും, വൈകിട്ട് 4ന് മത്സരങ്ങള്‍ ഉണ്ടാവും. നാളെ രാവിലെ 7 മണിക്ക് ഇടുക്കി ജില്ലാ തൃശ്ശൂര്‍ ജില്ലയും നാലുമണിക്ക് ആതിഥേയരായ കോട്ടയം ജില്ല ആലപ്പുഴ ജില്ലയെ നേരിടും. ടൂര്‍ണമെന്റ് ഈ മാസം 10ന് സമാപിക്കും
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments