പാലായില്‍ നടന്നുവന്ന അറുപതാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയത്തിന് കിരീടം. ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ കോട്ടയം ജില്ല തിരുവനന്തപുരം ജില്ലാ ടീമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കോട്ടയം കപ്പ് നേടിയത്. 7 വര്‍ഷത്തിന് ശേഷമാണ് കോട്ടയത്തിന് സീനിയര്‍ ഫുട്‌ബോള്‍ കിരീടം ലഭിക്കുന്നത്.
58 മത്തെ മിനിറ്റില്‍ ഫെബിന്‍ നേടിയ ഒരു ഗോളിലൂടെയാണ് കോട്ടയം ജില്ല വിജയികളായത്. മഴ ഭീഷണിയെ തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലാണ് മല്‍സരങ്ങള്‍ നടന്നത്. വിജയികള്‍ക്ക് എംഎല്‍എ മാണി സി കാപ്പന്‍, ഡി എഫ് പ്രസിഡണ്ട് കമറുദ്ദീന്‍ അറക്കല്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരത്തന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
സമാപന സമ്മേളനത്തില്‍ ബൈജു കൊല്ലം പറമ്പില്‍, ജിമ്മി ജോസഫ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ റെജിനോള്‍ട്ടഡ് വര്‍ഗീസ് , ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജിബിന്‍ ബേബി, ട്രഷറര്‍ മനോജ് സി ജോര്‍ജ് , ടൂര്‍ണമെന്റ് കോഡിനേറ്റര്‍ അച്ചു എസ്, KFA എക്‌സിക്യൂട്ടീവ് അംഗം ബിനോജ് കെ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments