Latest News
Loading...

സംരഭകത്വ പരിശീലനവും ഉത്പന്ന വിപണനമേളയും നടത്തി.




 പാലാ നഗരസഭയും താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കേറ്റ് വിതരണവും പുതിയ സംരഭകരുടെ ഉത്പന വിപണനമേളയും നഗരസഭാ ഓപ്പൺഹാളിൽ നടന്നു. 





സർട്ടിഫിക്കേറ്റ് വിതരണവും മേളയുടെ ഉത്ഘാടനവും ചെയർമാൻ ഷാജു തുരുത്തൻ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. പരിശീലനത്തിൽ താലൂക്കിലെ നൂറ്റിഅൻപതുപേർ രണ്ടു ബാച്ചുകളിലായി പങ്കെടുത്തു. 



ഭക്ഷ്യ സംസ്കരണം ഉത്പാദനം വിപണനം എന്നീ വിഷയങ്ങളിലാണ് പരിശീലനം നടന്നത്. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിസിക്കുട്ടി മാത്യു ,ബൈജു കൊല്ലംപറമ്പിൽ , കൗൺസിലർമാരായ ജോസിൻ ബിനോ , ആനി ബിജോയി , വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ വി ആർ രാഗേഷ്,മിനിമോൾ സി ജി.,
സിനോ ജേക്കബ്, ഇമ്മാനുവൽ ജോർജ് അജയ് തുടങ്ങിയവർ പ്രസംഗിച്ചു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments