ജ്ഞാനവും, പിന്തുണയും, ശാശ്വതമായ സ്വാധീനം ചെലുത്തി, ക്ലാസ് മുറികളുടെ പുറത്തും, മാതൃകയും പിന്തുണയുമായി കുട്ടികളുടെ കൂടെ എന്നും താങ്ങും തണലായും നില്‍ക്കേണ്ടവനാണ് ഒരു അധ്യാപകനെന്നും, മാതാ - പിതാ - ഗുരു ദൈവം എന്ന സങ്കൽപം മനസിൽ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. ദൈവത്തിനും മുകളിലാണ് നാം അധ്യാപകർക്ക് കൽപിക്കുന്ന സ്ഥാനമെന്നും, അനുഭവജ്ഞാനത്തിന്റെയും, പഠനത്തിന്റെയുമൊക്കെ ബലത്തിലാണ് ഒരു അധ്യാപകൻ കുട്ടിക്ക് വിദ്യ ഉപദേശിച്ചു നൽകുന്നത്.
അതുകൊണ്ട് അധ്യാപകരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും മതിയാവില്ല എന്ന് അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. അധ്യാപകരെ ആദരിക്കുന്നത് അധ്യാപക ദിനത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്കൂളിലെ മുൻകാല അധ്യാപകരായിരുന്ന ശ്രീമതി മേരിക്കുട്ടി ചെറിയാൻ, ശ്രീമതി മേരിക്കുട്ടി M. V എന്നിവരെ സമ്മേളനത്തിൽ വച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. സ്കൂളിലെ മുഴുവൻ അധ്യാപകർക്കും കുട്ടികൾ ആശംസ കാർഡുകൾ നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments