ഒടിഞ്ഞുതൂങ്ങിയ ലൈറ്റുകളും ഫ്യൂസായി കാലങ്ങളായ ലൈറ്റുകളും ഇനിയില്ല. പാലാ നഗരത്തിലെയും നഗരസഭയെമ്പാടുമുള്ള തെരുവുവിളക്കുകള്‍ ഇനി പ്രകാശം പരത്തും. മാസങ്ങളായി പൂര്‍ണമായും ഇരുട്ടിലായിരുന്ന കിഴതടിയൂര്‍ ബൈപ്പാസിലെ ബള്‍ബുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചതോടെ ബൈപ്പാസിലാകെ പ്രകാശമാനമായി. ഉത്രാടദിനത്തില്‍ രാത്രിയിലാണ് ബൈപ്പാസിലെ ബള്‍ബുകള്‍ പൂര്‍ണമായി മാറ്റി സ്ഥാപിച്ചത്.
നഗരസഭാ പരിധിയിലെ തെരുവു വിളക്കുകളുടെ പരിപാലനത്തിനും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുമായി 15 ലക്ഷം രൂപയാണ് ഇത്തവണ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നീക്കിയിരിപ്പ് അടക്കം ഇത് 22 ലക്ഷത്തോളം വരും.
പാലായിലുള്ള മുട്ടത്ത് ഏജന്‍സിയാണ് തെരുവുവിളക്കുകളുടെ പരിപാലനത്തിന് കരാറെടുത്തിരിക്കുന്നത്. നഗരത്തിലെ മാത്രമല്ല, നഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും ലൈറ്റുകളും ഇതിന്റെ പരിധിയില്‍ വരും.
4700-ഓളം തെരുവു വിളക്കുകളാണ് പാലാ നഗരസഭാ പ്രദേശത്തുള്ളത്. നഗരത്തിലെ 12 ഹൈമാസ്റ്റ് ലൈറ്റുകള്‍ അടക്കമാണിത്. തെരുവുവിളക്കുകള്‍ തെളിക്കുന്നതിന് 1.35 ലക്ഷത്തോളം രൂപയാണ് നഗരസഭ കെഎസ്ഇബിയില്‍ അടയ്ക്കുന്നത്. മുന്‍പ് ഉണ്ടായിരുന്ന മെര്‍ക്കുറി ലൈറ്റുകള്‍ മാറ്റി എല്‍ഇഡി ലൈററുകളിലേയ്ക്ക് മാറിയത് വൈദ്യുതി ചാര്‍ജ്ജ് കുറയുന്നതിന് കാരണമായിട്ടുണ്ട്.
ടൗണ്‍ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളുടെ ലൈറ്റുകളുണ്ടെങ്കില്‍ കിഴതടിയൂര്‍ ബൈപ്പാസില്‍ അതില്ലാത്തത് മൂലം വലിയ ഇരുട്ടായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ബൈപ്പാസിലുള്ള ചില തട്ടുകടകളിലെ വെളിച്ചം മാത്രമാണ് ഉണ്ടായിരുന്നത്.
ലൈറ്റുകള്‍ സ്ഥാപിച്ചതോടെ ബൈപ്പാസ് രാത്രികാലങ്ങളില്‍ കൂടുതല്‍ മനോഹരമാവുകയും ചെയ്തു. ഏതാനും ചില പ്രദേശങ്ങളിലെ കുറച്ച് ലൈറ്റുകള്‍ കൂടി മാത്രമാണ് മാറാനുള്ളത്. ബുധനാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്ന് ചെയര്‍മാന്‍ ഷാജു വി തുരുത്തനും വികസനകാര്യ ചെയര്‍മാന്‍ സാവിയോ കാവുകാട്ടും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments