Latest News
Loading...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു



പാലാ   രൂപതാ ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ  രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 28 / 09/2024  ശനിയാഴ്ച രാവിലെ 9.00 മുതൽ പാല സെൻ്റ് തോമസ് HSS ൽ വച്ചു നടത്തപ്പെട്ട രക്തദാന ക്യാമ്പിൽ പാലാ കോർപ്പറേറ്റിനു കീഴിലുള്ള അറുപതോളം അധ്യാപക  അനധ്യാപകർ പങ്കെടുത്തു .





പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ. ജോസ് കെ. മാണി രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാലാ സെൻ്റ് തോമസ് HSS ഹെഡ്മാസ്റ്റർ ഫാ. റെജി തെങ്ങുമ്പള്ളിൽ ആശംസകളർപ്പിച്ചു. 



ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജു വരുകുകാലാപറമ്പിൽ, പ്രസിഡൻ്റ് ജോബി കുളത്തറ , സെക്രട്ടറി ഷിനു ആനത്താരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ബെന്നിച്ചൻ പി.ഐ., ജോജോ ഐസക് മണ്ണൂർ, ജോബറ്റ് തോമസ്, ചാൾസ് അലക്സ്, റിൻ്റ അഗസ്റ്റിൻ, ജോളി വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments