എഴുത്തുകാരനെപ്പോലെ തന്നെ വായനക്കാരൻ്റേതുമാണ് എഴുതപ്പെടുന്നതെല്ലാം എന്നും വിധ്വംസക ചിന്തകൾക്കിടയിൽ വിശാലവീക്ഷണം പകരാൻ സാഹിത്യം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മോൺ. ഡോ.ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ റവ ഡോ ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽമാർ റവ ഡോ മിനിമോൾ മാത്യു, റവ ഡോ മഞ്ജു എലിസബത്ത് കുരുവിള, ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ സോണിയാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വിവിധ കലാലയങ്ങളിലും വിദ്യാലയങ്ങളിൽ നിന്നുമായി അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments