Latest News
Loading...

ഓണത്തിരക്ക്. വിവിധയിടങ്ങളിലായി ഉണ്ടായത് നിരവധി അപകടങ്ങള്‍




ഓണ ദിനങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായത് നിരവധി അപകടങ്ങള്‍.  വിവിധ അപകടങ്ങളില്‍ പരുക്കേറ്റ 9 പേരെയാണ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്.   
വിനോദ സഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയ അടൂര്‍ സ്വദേശി ജിതിന്‍ പി.സാമിന് ( 28) പരുക്കേറ്റു. റോഡിലൂടെ കാഴ്ച കണ്ട് നടക്കുന്നതിനിടെ ശനിയാഴ്ച  രാത്രിയില്‍ ട്രാവലര്‍ വാന്‍ ഇടിച്ചായിരുന്നു അപകടം.  



ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു  ചെങ്ങളം സ്വദേശി ആന്റണിക്ക്  ( 42)പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ചെങ്ങളത്തിനു സമീപമായിരുന്നു അപകടം. ബുള്ളറ്റ് മറ്റൊരു  വാഹനവുമായി കൂട്ടിയിടിച്ചു ഈരാറ്റുപേട്ട സ്വദേശി ജോയിക്ക് ( 45)പരുക്കേറ്റു. ഞായറാഴ്ച രാവില പാലാക്കാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

ബൈക്കും കാറും കൂട്ടിയിടിച്ചു കൊല്ലപ്പള്ളി സ്വദേശി സുഭാഷിനു ( 66) പരുക്കേറ്റു. ഞായറാഴ്ച്ച രാവിലെ പൈക ഭാഗത്ത്  വച്ചായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി ബിജിന് (28) പരുക്കേറ്റു. കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ച് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.  



സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വയലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മലപ്പുറം സ്വദേശിനി ഗീതു ( 29) വയനാട് സ്വദേശിനി ധനുഷ ( 39) എന്നിവര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് വയല ഭാ?ഗത്ത് വച്ചായിരുന്നു അപകടം. 

ബൈക്കും വാനും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ ചാത്തന്‍തറ  സ്വദേശി അജ്മലിന്( 37) പരുക്കേറ്റു. ഞായറാഴ്ച രാത്രി ചാത്തന്‍തറ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരന്‍ കാഞ്ഞിരപ്പള്ളി സ്വദേശി സോജന്‍ സെബാസ്റ്റ്യന്( 58) പരുക്കേറ്റു. ഞായറാഴ്ച അര്‍ധരാത്രി കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിക്കു സമീപം ഇറക്കത്തിലായിരുന്നു അപകടം.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments