കേരള എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ മേഖലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശ്ശിക എന്നിവ ഉടന്‍ അനുവദിക്കുക, HBA- മെഡിസെപ് പദ്ധതികള്‍ കാര്യക്ഷമമാക്കുക തുടങ്ങി ഒന്‍പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മേഖലാ ധര്‍ണ്ണകള്‍ നടത്തിയത്.
മീനച്ചില്‍ കാഞ്ഞിരപ്പള്ളി ഏരിയാകള്‍ സംയുക്തമായി നടത്തിയ മേഖലാ മാര്‍ച്ച് പാലാ സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ചു. മാര്‍ച്ചില്‍ നിരവധി ജീവനക്കാര്‍ അണിനിരന്നു. ളാലം പാലത്തിന് സമീപം നടന്ന ധര്‍ണ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍ മായ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.സന്തോഷ്‌കുമാര്‍, കെ.കെ പ്രദീപ്,. ലക്ഷ്മി മോഹന്‍, സിസിലി കുരുവിള എന്നിവര്‍ പങ്കെടുത്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments