ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ വെയില്‍കാണാംപാറയില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. പാല്‍വിതരണത്തിനായി പോയ വാഹനമാണ് മറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. വാഹനത്തിന്റെ ഡ്രൈവറും സെയില്‍സ്മാനും അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വണ്‍ മില്‍ക്കുമായി വന്ന വാഹനമാണ് വെയില്‍കാണാം പാറയിലെ കൊടും വളവില്‍ മറിഞ്ഞത്. ഡ്രൈവര്‍ സനല്‍, സെയില്‍ സ്മാന്‍ ശ്രീരാജ് എന്നിവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനം മറിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാല്‍ ഈ ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments