രാമപുരം: ലയൺസ് ക്ലബ് ഓഫ് രാമപുരം ടെമ്പിൾ ടൗണിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന ക്യാമ്പും തിമിര പരിശോധനയും നടത്തി. ശസ്ത്രക്രിയ ആവശ്യമുള്ളവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതാണ്.
പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ് കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി റവ: ഫാദർ ബർക്ക്മാൻസ് കുന്നുംപുറം നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
റീജിയൺ ചെയർമാൻ മനോജ് ടി.എൻ, ക്ലബ് മെമ്പർമാരായ മധു എസ് വി
മനോജ് കുമാർ മുരളിധരൻ, സെക്രട്ടറി കേണൽ കെ എൻ വി ആചാരി, അനിൽ കുമാർ കെ. പി., രമേശ് ആർ, ശ്രീനാഥ് വി., ശ്രീകുമാർ, രാജ്മോഹനൻ, മനോജ് റ്റി എൻ ലേഡി ലയൺസുമാരായ നിഷ മനോജ്, ദിവ്യ മനോജ്, സ്മിത മനോജ് രശ്മി രമേശ് എന്നിവർ പങ്കെടുത്തു.
ക്യാമ്പിൽ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആൾക്കാരിൽ തിമിര ശസ്ത്രക്രിയ ആവശ്യമായ നാല്പതോളം പേർക്ക് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ സൗജന്യ ശസ്ത്രക്രിയ നടത്തും.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments