മേലുകാവ് തൊടുപുഴ റോഡിൽ അപകടങ്ങൾ നിത്യ സംഭവമാകുന്നു. വെള്ളിയാഴ്ച വൈകിട്ട് നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് ഈറോഡ് സ്വദേശി അരുൺ കുമാറിനാണ് പരിക്കേറ്റത്.
മുട്ടം പള്ളിപ്പടിയിലെ കൊടും വളവിൽ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. വാകക്കാട് നിന്നും ക്രംബ് റബറുമായി സേലത്തേയ്ക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന ലോഡ് റോഡിലേക്കും പുരയിടത്തിലേയ്ക്കും വീണു. അപകടത്തിൽ ലോറിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഈ വളവിലും സമീപ പ്രദേശങ്ങളിലും അപകടങ്ങൾ തുടർക്കഥ ആവുകയാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments