Latest News
Loading...

സ്നേഹവീടിന്റെ ഉത്ഘാടനം




ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ HOME FOR HOMELESS ( വീടില്ലാത്തവർക്ക് വീട് ) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ കുന്നോനിയിൽ രോഗിയായ ഒരാളുടെ വീട് പണി പൂർത്തീകരിച്ച് കൊടുത്തു. 



പരിപാടിയുടെ ഉത്ഘാടനം ക്ലബ്‌ പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. വീടിന്റെ താക്കോൽ ദാനവും ഗിഫ്റ്റ് വിതരണവും പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത് നിർവഹിച്ചു. ക്ലബ് സെക്രട്ടറി മനേഷ് കല്ലറക്കലും, അഡ്മിനിസ്ട്രേറ്റർ റ്റിറ്റോ തെക്കേലും ആശംസകളർപ്പിച്ചു. 



ലയൺ മെമ്പർമാരായ അരുൺ കുളമ്പള്ളിൽ, സെബാസ്റ്റ്യൻ കുറ്റിയാനി, ഡിജോ പ്ലാത്തോട്ടം, അഡ്വ: പി എസ് സുനിൽ, ഷാജി കെ ആർ, സ്റ്റാൻലി തട്ടാംപറമ്പിൽ, ജോസഫ് മാത്യു കാരിവേലിൽ, വി എം മാത്യു വെള്ളാപ്പാണിയിൽ ഡോക്ടർ കുര്യാച്ഛൻ ജോർജ്ജ്, റോണി തെക്കേമുറി, ജോജോ പ്ലാത്തോട്ടം, സുകുമാരൻ പുതിയകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments