ദേശീയ അധ്യാപക ദിനത്തോടു ബന്ധിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിലെ പൂർവ്വാധ്യാപകരായിരുന്ന ഗുരു ശ്രേഷഠർക്ക് അധ്യാപക അനധ്യാപകരും വിദ്യാർഥി പ്രതിനിധികളും ആദരവർപ്പിച്ചു. സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന എം.എൽ.ജോസ്, സ്കൂളിലെ മുൻ അധ്യാപികയും കാഞ്ഞിരത്താനം സെൻ്റ് ജോൺ എച്ച് എസ് ഹെഡ്മിസ്ട്രസുമായിരുന്ന വി.ജെ. അന്നക്കുട്ടി എന്നിവരെ ഭവനത്തിലെത്തി ആശംസകൾ അറിയിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ സോണി തോമസ്, അധ്യാപിക ഷാൽവി ജോസഫ്, സ്കൂൾ ലീഡർ നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ലിറ്റി കെ.സി. സി ബി ഡൊമിനിക്, വിദ്യാർഥികളായ ക്രിസ് വിൻ ജയ്സൺ ,ജനിഫർ ജോസ്, അനഘ ബിനോയി , ഗ്ലാഡ് വിൻ ആർ.എ. , സോന എസ്. മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments