Latest News
Loading...

പൂർവ്വ വിദ്യാർത്ഥികൾ ' ഒരുവട്ടംകൂടി ' ഒത്തുചേർന്നു.



കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ 1975 ബാച്ചിൻ്റെ 2-ാമത് പൂർവ്വ വിദ്യാർത്ഥി സംഗമം  ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ  പേരക്കുട്ടികളെ ഹെഡ്മാസ്റ്റർ സജി തോമസ് ആദരിച്ചു. 




പണ്ടു പഠിച്ച മലയാള പാഠാവലിയിലെ കവിതകൾ കോർത്തിണക്കി പൂർവ്വവിദ്യാർഥികൾ അവതരിപ്പിച്ച കാവ്യകേളി മികച്ചതായി. ഓണസദ്യക്കുശേഷം തിരി കത്തിച്ചോട്ടം, നാരങ്ങ സ്പൂൺ ഓട്ടം, കസേര കളി, നൂൽ കോർത്ത് ഓട്ടം എന്നീ രസകരമായ മത്സരങ്ങളും ആവേശകരമായ വടംവലിയും നടത്തി. 



ബേബി ഉറുമ്പുകാട്ട്, ജോസ് പൂവേലിൽ, തങ്കച്ചൻ കുന്നുംപുറം, ഇഗ്നേഷ്യസ് തയ്യിൽ, ജെസിയമ്മ മുളകുന്നം, എലിസബത്ത് പുതിയിടം, സലിം പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments