നാടിനു പ്രിയപ്പെട്ടവൻ ആയിരുന്ന ജോമീസിൻ്റെ അപ്രതീക്ഷിത വേർപാട് കൈപ്പള്ളിക്ക് കനത്ത ആഘാതമായി. ഓട്ടോ ഡ്രൈവറായും ഇലക്ട്രീഷൻ ആയും ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാരനായും സമൂഹത്തിൻ്റെ നാനാതുറകളിൽ നിറഞ്ഞുനിന്ന പൂഞ്ഞാർ തെക്കേക്കര കൈപ്പള്ളി സ്വദേശിയായ ജോമീസ് വൈദ്യുതാഘാതം ഏറ്റാണ് ഇന്നലെ രാത്രി മരണമടഞ്ഞത്. ജോമീസിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കൈപ്പള്ളി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ നടക്കും.
കൈപ്പള്ളി ചട്ടമ്പിയിൽ ഇന്ന് നടക്കാനിരിക്കുന്ന വിവാഹനിശ്ചയിച്ചടങ്ങിൻ്റെ ഭാഗമായി വീട് അലങ്കരിക്കുന്നതിനിടെയാണ് ജോമസിന് ഷോക്കേറ്റത്. ടെറസിൽ ജോലികൾക്കിടെയാണ് സംഭവം. ശബ്ദം കേട്ട് ആളുകൾ എത്തുമ്പോൾ ജോമീസിന് വൈദ്യുതാഘാതം ഏറ്റ നിലയിലായിരുന്നു. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നാട്ടിലെ ഏതു പരിപാടിയിലും സജീവ സാന്നിദ്ധ്യം ആയിരുന്ന ജോമീസിൻ്റെ അപ്രതീക്ഷിത ദുരന്തം നാട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ വേദനാജനകമായി . ഓട്ടോറിക്ഷ ഓടിച്ചും വയറിങ് ജോലികൾ ചെയ്തും പാർണർഷിപ്പിൽ നടത്തിയിരുന്ന ലൈറ്റ് ആൻഡ് സൗണ്ട്സ് ബിസിനസിലൂടെയുമാണ് കുടുംബം കഴിഞ്ഞിരുന്നത്. ജോമിസിന് ഉണ്ടായ ദുരന്തം മൂന്ന് കൊച്ചു കുട്ടികൾ അടങ്ങുന്ന കുടുംബത്തെയും ഇരുട്ടിൽ ആക്കിയിരിക്കുകയാണ്. തലനാട് സ്വദേശിയായ ശ്രീലേഖയാണ് ഭാര്യ .
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments