രാമപുരത്ത് വ്യാഴാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തിൽ ഫർണ്ണിച്ചർ സ്ഥാപനം കത്തിനശിച്ചു. കരിംകുറ്റിയിൽ സാബുവിൻ്റെ ഉടമസ്ഥതയിലുള്ള ഓട്മേഞ്ഞ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. നെച്ചിപ്പുഴൂർ സ്വദേശി ബിനുവിൻ്റെ ഉടമസ്ഥതയിലുള്ള ഐഡിയൽ ഫർണ്ണിച്ചർ ഷോപ്പാണ് കത്തിനശിച്ചത്. വ്യാഴം രാത്രി 10.30നാണ് സംഭവം.
ആക്രിക്കടയോട് ചേർന്നുള്ള റെഡ്സിൻ വർക്ക് ഉൾപ്പെടെ നടത്തിവന്ന സ്ഥാപനത്തിൻ്റെ രണ്ട് മുറികൾ പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. വ്യാഴം രാത്രി 10.30നാണ് സംഭവം. പാലാ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് യൂണിറ്റ് ആഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീയണച്ചത്.
വൈദ്യുതി ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രാമപുരം എസ്എച്ച്ഒ കെ അഭിലാഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സിപിഐ എം ലോക്കൽ സെക്രട്ടറി എം ടി ജാൻ്റീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു ജോൺ പുതിയിടത്തു ചാലിൽ, ഡി പ്രസാദ് ഭക്തിവിലാസ് എന്നിവരും നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments