Latest News
Loading...

ESA വിഷയം. പരാതി നല്കാന്‍ നാളെ കൂടി മാത്രം സമയം



ഇഎസ്എ വിഷയത്തില്‍ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈ ഞായറാഴ്ച ആണെന്നിരിക്കെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഇതിന് തയാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് ആക്ഷേപം. ഓണ്‍ലൈന്‍ പരാതി നല്കാന്‍ തയാറാകാത്ത ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജിനെയും ESA ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 30/7/2024 -ല്‍ കരട് വിജ്ഞപനം  പുറപ്പെടുവിച്ചിരുന്നു. കരട് വിജ്ഞപനം വന്നാല്‍, 60 ദിവസത്തിനകം ഇതില്‍ മേലുള്ള പരാതി, ഓണ്‍ലൈനായി കേന്ദ്ര പരിസ്ഥിതി വകുപ്പിനും, കേരള സര്‍ക്കാരിന് നേരിട്ടും നല്‍കേണ്ടതാണ്. 




കോട്ടയം ജില്ലയിലെ ESA യില്‍ ഉള്‍പ്പെട്ടിട്ടുള്ള തീക്കോയി, മേലുകാവ്, കൂട്ടിക്കല്‍, പൂഞ്ഞാര്‍ എന്നീ പഞ്ചായത്ത്ുകള്‍ പരാതി നല്‍കിയിട്ട് ആഴ്ചകളായി. എന്നാല്‍ ESA വിഷയത്തില്‍ പരാതി നല്‍കേണ്ട അവസാന ദിവസങ്ങള്‍ ആയിട്ടും ഇതു സംബന്ധിച്ചു പരാതി നല്‍കാന്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരിക്കുന്നവര്‍ തയാറാകാത്തതില്‍  പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.




29/9/2024 - നകമാണ് പരാതികള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ടത്. ESA വിഷയം  സംബന്ധിച്ചു പരാതി നല്‍കുന്നതിനും, ഗ്രാമസഭ ചേരുവാനും LDF  നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി  തയ്യാറായില്ലായിരുന്നു. പഞ്ചായത്തീരാജ് നിയമപ്രകാരം പഞ്ചായത്ത് ഭരണസമിതിയിലെ മുന്നിലൊന്ന് അംഗങ്ങള്‍ രേഖമുലം അവശ്യപെട്ടാല്‍, പഞ്ചായത്ത് ഭരണ സമിതി യോഗം ചേരണമെന്ന് നിയമം ഉണ്ട്. ഈ നിയമപ്രകാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  5 മെമ്പര്‍മാര്‍ അവശ്യപ്പെട്ടത് കൊണ്ടു 
മാത്രമാണ്, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം ചേര്‍ന്ന്, കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കുവാന്‍ തീരുമാനം എടുത്തതും, പഞ്ചായത്ത് സ്‌പെഷ്യല്‍ ഗ്രാമസഭ, ഈ കഴിഞ്ഞ ദിവസം ചേര്‍ന്ന് ESA യില്‍ ഉള്‍പെടുത്തിയതിനെതിരെ പ്രമേയം പാസ്സാക്കിയതും.





ഒരു വില്ലേജിനെ ആകെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുവാനോ, സമയബന്ധിതമായി പരാതികള്‍ നല്‍കുവാനോ തയാറാകാത്ത, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റിന് ആ സ്ഥാനത്തിരിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ലെന്നു കോണ്‍ഗ്രസ് പാര്‍ട്ടി അഭിപ്രായപെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ : ജോമോന്‍ ഐക്കര, ജോര്‍ജ് സെബാസ്റ്റ്യന്‍, M C വര്‍ക്കി, ടോമി മാടപള്ളി,
പൂഞ്ഞാര്‍ മാത്യു, സജി കൊട്ടാരം, സണ്ണി കല്ലാറ്റ്, ജോളിച്ചന്‍ വലിയപറമ്പില്‍, വിജയകുമാരന്‍ നായര്‍, അന്‍ഡേഴ്‌സണ്‍ പുളിക്കാട്ട്, മധു പൂതകുഴി, ജോയി കല്ലാറ്റ്, ബേബി വടക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments