ജനവാസകേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ച സംഭവിച്ചിരിക്കുകയാണ് . ഇത് ഉദ്യോഗസ്ഥ അനാവസ്ഥ മൂലം ഉണ്ടായതാണെന്ന് മേലുകാവിൽ ചേർന്ന സർവ്വകക്ഷി യോഗം വിലയിരുത്തി. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി നൽകേണ്ടതുള്ളൂ എന്നതാണ് കേരള സർക്കാരിന്റെ നിലപാട്.
2018 ൽ കേരള സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ദ്രലായത്തിന് കൊടുത്ത 31 വില്ലേജുകൾ ഒഴിവാക്കി 92 വില്ലേജുകൾ ഉൾപ്പെടുത്തി കൊടുത്ത റിപ്പോർട്ടിൽ ഉള്ള അപാകതകൾ പരിഹരിച്ചുകൊണ്ട് അതായത് ജന വാസകേന്ദ്രങ്ങൾ , കൃഷി സ്ഥലങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടിട്ടില്ല വ്യക്തമാക്കുന്ന ജിയോ കോ-ഓർഡിനേറ്റുകൾ രേഖപ്പെടുത്തിയ ഇഎസ്എ വില്ലേജ് ഷെയ്പ് മാപ്പ് ഫയൽസ് തയാറാക്കി കരട് വിജ്ഞാപനം അനുസരിച്ച് സെപ്റ്റംബർ 30 ന് അകം കേന്ദ്ര സർക്കാരിൽ സമർപ്പിക്കാൻ കേരള സർക്കാർ തയ്യാർ ആകുകയും അത് കേരളത്തിന്റെ ബയോഡൈവേഴ്സിറ്റി ബോർഡ് സൈറ്റിൽ കൊടുക്കണം എന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു .
കസ്തുരി രംഗൻ റിപ്പോർട്ട് വച്ച് മേലുകാവ് വില്ലേജിനെ പരിസ്ഥിതി ദുർബല പ്രദേശം ആക്കി മാറ്റി 10 കിലേമീറ്റർ ആകാശ അകലം വച്ച് സമീപ പഞ്ചായത്തുകളെയും ബാധിക്കും ഈ വിവരം അവിടെ താമസിക്കുന്നവരുടെ എതിർപ്പുകൾ മറികടക്കാൻ രഹസ്യമാക്കി വച്ചിരിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ച് അറിയണം എന്നും ഇതൊക്കെ സമീപ പഞ്ചായത്തുകൾ ആയ കടനാട്, തലപ്പലം, ഭരണങ്ങാനം, തലനാട് പാലാ,ഈരാറ്റുപേട്ട, മൂന്നിലവ്, തീക്കോയി,മുട്ടം ഉൾപ്പെടെ വിവിധ പഞ്ചായത്ത് ജന പ്രതിനിധികളെ മനസിലാക്കി കൊടുക്കാനും മേലുകാവിൽ ചേർന്ന ഇ. എസ്. എ. സർവ്വകക്ഷി യോഗം തീരുമാനിച്ചു.
മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മേലുകാവ് മറ്റം സെന്റ് തോമസ് ഇടവക വികാരി ബഹു : ജോർജ് കാരംവേലിൽ അച്ഛൻ മുഖ്യ പ്രഭാഷണം നടത്തി. മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്,ജെയിംസ് മാത്യു തെക്കേൽ, താഷ്കെന്റ് പൈകട, അനൂപ് കുമാർ, T. J. ബെഞ്ചമിൻ, ജോസ് കുട്ടി വട്ടകാവുങ്കൽ, അലക്സ് T ജോസഫ്, S,N, D, P, ശാഖ പ്രസിഡണ്ട് ഷാജി പുത്തൻപുരയിൽ, അലക്സ് കുഴി ക്കപ്ലാക്കൽ, അനിൽ p s. പൊട്ടംമുണ്ടയ്ക്കൽ, ജോയി സ്കറിയ,ജോസ്കുട്ടി ജോസഫ്, ബെന്നി കൊച്ചുപറമ്പിൽ, ജോർജ് കുട്ടി വട്ടക്കാനയിൽ, റ്റിറ്റോ മാത്യു, അനിൽ കള്ളികാട്ട്, സിബി മൂക്കൻത്തോട്ടം എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments