വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, കോളേജുകൾ, സിബിഎസ്ഇ, ഐ സി എസ് സി സ്കൂളുകൾ തുടങ്ങിയവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ കഴിയും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 14 വയസ്സിൽ താഴെ 16 വയസ്സിൽ താഴെ 18 വയസ്സിൽ താഴെ 20 വയസ്സിന് താഴെ 20 വയസ്സിന് മുകളിൽ വനിതകൾക്കും പുരുഷന്മാർക്കും മത്സരങ്ങൾ ഉണ്ടായിരിക്കും.
മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സ്ഥാപനങ്ങൾ / ക്ലബ്ബുകൾ മുഖേന എൻട്രികൾ അയക്കേണ്ടതാണ്. ഒക്ടോബർ മാസം 10 മുതൽ 12 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ല അത്ലേറ്റിക് ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നതാണ്.സംസ്ഥാന അത്ലറ്റിക് മത്സരങ്ങ ളി ലേക്കു സെലെക്ഷൻ ലഭിക്കുന്നവർ മുൻകൂറായി അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ യുടെ UID നമ്പർ ലഭ്യമാക്കേണ്ടതാണ്.എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28 ആണ്. എൻട്രികൾthankachan8mathew@gmail.com എന്നമെയിൽ ഐഡി യിലേക്ക് അയക്കേണ്ടതാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments