Latest News
Loading...

ക്ലൈമറ്റ് റസിലിയൻ്റ് പൂഞ്ഞാറിനായി ഭൂമികയുടെയും മീനച്ചിൽ നദീസംരക്ഷണ സമിതിയുടെയും കർമ്മപദ്ധതിയ്ക്ക് തുടക്കമായി



കാലവസ്ഥാവ്യതിയാനത്തിൻ്റെ ഫലമായുള്ള അതിതീവ്രമഴയും പ്രളയവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പ്രാദേശികമായി മറികടക്കാൻ ജനകീയജാഗ്രതയും മുന്നൊരുക്കങ്ങളും അനിവാര്യമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.  ഔദ്യോഗിക സംവിധാനങ്ങളും ജനകീയ പ്രവർത്തനങ്ങളും കൈകോർക്കുമ്പോൾ പൂഞ്ഞാറിൽ ഒരു മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും എം.എൽ. എ. പറഞ്ഞു. 
മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജ്  സോഷ്യൽ വർക്ക് ഡിപാർട്ട്മെൻ്റിൻ്റെ റൂറൽ ക്യാമ്പ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. ഉത്ഘാടനം ചെയ്തു. 




പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് അത്യാലിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ ഡോ. തോമസ് വേങ്ങാലുവെക്കൽ മുഖ്യപ്രഭാഷണം നടത്തി. ഡിപാർട്ട്മെൻ്റ് മേധാവി ഡോ. മാത്യു എം. കണമല ക്യാമ്പ് തീം അവതരിപ്പിച്ചു. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി വാർഡുതല ഫീൽഡ് വർക്ക്, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ വൃക്ഷത്തൈ നടീൽ, പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവ് ട്രെക്കിംഗ് എന്നിവ നടത്തും. ഉത്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പൂഞ്ഞാറിൽ വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി.



 ഭൂമികയുടെ നേതൃത്വത്തിൽ മീനച്ചിൽ നദീസംരക്ഷണസമിതി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിക്കുന്ന ക്ലൈമറ്റ് റസിലിയൻ്റ് പൂഞ്ഞാർ എന്ന ആശയത്തിൻ്റെയും അതിൻ്റെ ഭാഗമായുള്ള ഡോർ ടു ഡോർ ദുരന്തനിവാരണ രൂപരേഖയ്ക്കായുള്ള പ്രവർത്തനങ്ങളുടെയും ഉത്ഘാടനം എം. എൽ. എ നിർവ്വഹിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  റെജി ഷാജി, ഭൂമിക പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ് , എബി ഇമ്മാനുവൽ, ബിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments