Latest News
Loading...

കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്



തടിലോറിയില്‍ കാര്‍ ഇടിച്ച് കുടുംബാംഗങ്ങളായ 3 പേര്‍ക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റോഡില്‍ അന്തീനാട് ക്ഷേത്രം സ്‌റ്റോപ്പിന് സമീപം കാര്‍ സര്‍വീസ് സ്‌റ്റേഷന് എതിര്‍വശത്താണ് അപകടമുണ്ടായത്. പെരുമ്പാവൂരിലേയ്ക്ക് തടിയുമായി പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു അപകടം. 




അപകടത്തില്‍ ഇടപ്പാടി സ്വദേശികളായ തോമസ് ജോസഫ് , മകന്‍ അമലുണ്ണി, മകള്‍ നിഖില എന്നിവര്‍ക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാര്‍ എതിരെവന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റ മൂവരെയും ചേര്‍പ്പുങ്കല്‍ മാര്‍ ശ്‌ളീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 



ഹൈവേ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ക്രെയിന്‍ എത്തിച്ച് കാര്‍ റോഡില്‍ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചു




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments