Latest News
Loading...

കക്കൂസ് മാലിന്യം തള്ളിയ ലോറി പിന്തുടര്‍ന്ന് പിടികൂടി



റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടാന്‍ കിലോമീറ്ററുകള്‍ നീണ്ട കാര്‍ ചേസിംഗ്. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് രാത്രിയുടെ മറവില്‍ ടാങ്കറിലെത്തിച്ച് മാലിന്യം തള്ളിയത്. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ ഓടിച്ചുപോയ ടാങ്കറിനെ ഗാന്ധിനഗറില്‍വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 




കോട്ടയം റോഡില്‍ നിന്നും പാലാ ടൗണില്‍ പ്രവേശിക്കാതെ പൊന്‍കുന്നം റോഡിലേയ്ക്കുള്ള കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നത്. പരാതികള്‍ നല്കിയിട്ടും ഇത് തുടര്‍ന്നതോടയാണ് ജനങ്ങള്‍ നിരീക്ഷണം ശക്തമാക്കിയത്. ഇതിനിടെയാണ് ബുധനാഴ്ച രാത്രി മാലിന്യം തള്ളുന്നത് പ്രദേശവാസികളായ സാജുവും രാജീവും ശ്രദ്ധിച്ചത്. ഇവര്‍ അടുത്തെത്തിയതോടെ ടാങ്കര്‍ ഓടിച്ചുപോവുകയായിരുന്നു. സാജുവും സുഹൃത്ത് രാജീവും ചേര്‍ന്നു വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ ടാങ്കര്‍ ലോറി ഇവരുടെ ഇന്നോവയിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു... റിവേഴ്സില്‍ വാഹനം മാറ്റിയതുകൊണ്ട് ജീവന്‍ രെക്ഷപ്പെട്ടു.







ഇവര്‍ സംഭവം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്തിനെ അറിയിക്കുകയും ഒപ്പം ടാങ്കറിനെ പിന്തുടരുകയും ചെയ്തു. കിടങ്ങൂര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ വിവരം അറിയിച്ചു. ലോറി മണര്‍കാട് എത്തിയ ശേഷം ഊടുവഴികളിലൂടെ എംസി റോഡിലും പിന്നീട് കോട്ടയം ടൗണിലുമെത്തി. കാര്‍ പിന്തുടരുന്നത് കണ്ട് സംഘം ശാസ്ത്രീ റോഡ് വഴി നാഗമ്പടത്തെത്തി കുമാരനെല്ലൂരിലേയ്ക്ക് പോയി. മെഡിക്കല്‍ കോളേജ് റോഡിലൂടെ പായുന്നതിനിടയില്‍ ഗാന്ധിനഗര്‍ പോലീസ് പിടികൂടുകയയാിരുന്നു. 






ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശികളായ 2 പേരെ കസ്റ്റഡിയിലെടുത്ത് പാലാ പോലിസീന് കൈമാറി. കുടിവെള്ള വിതരണ പദ്ധതികള്‍ വരെയുള്ള കടപ്പാട്ടൂരില്‍ മാലിന്യം തള്ളുന്നത് നിത്യസംഭവമായിരിക്കുകയാണെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് മീനഭവന്‍ പറഞ്ഞു. പാലാ പോലീസ് സ്ഥലത്തെത്തി മാലിന്യം തള്ളിയ ഭാഗം പരിശോധിച്ചു. മാലിന്യം തള്ളിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ടാങ്കറിന് പിന്നാലെ കാര്‍. വീഡിയോ കാണാം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments