Latest News
Loading...

'എൻ്റെ നാട് എത്ര സുന്ദരം ' പദ്ധതിയുടെ ഉദ്ഘാടനം



പാലാ : പാലാ സെൻ്റ് തോമസ് HSS ലെ റോവർ, റെയ്ഞ്ചർ, NSS ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'എൻ്റെ നാട് എത്ര സുന്ദരം ' പദ്ധതിയുടെ ഉദ്ഘാടനം പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീ. പ്രിൻസ് തയ്യിൽ നിർവ്വഹിച്ചു. നമ്മുടെ നാട്ടിൽ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്ന പൊതു ഇടങ്ങൾ വൃത്തിയാക്കി അവിടെ പൂന്തോട്ടം നിർമ്മിക്കുന്ന പദ്ധതിയാണ് 'എൻ്റെ നാട് എത്ര സുന്ദരം''.




പാലാ ആർ.വി.പാർക്കിന് സമീപമുള്ള പബ്ലിക് ലൈബ്രറിയുടെ മുൻവശത്താണ് സ്നേഹാരാമം ഒരുക്കുന്നത്. ശുചിത്വബോധമുള്ള തലമുറയെ രൂപപ്പെടുത്തുന്ന ഇത്തരം പദ്ധതികൾ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഈ പദ്ധതി പൊതുസമൂഹം ഏറ്റെടുത്താൽ നമ്മുടെ നാട് സുന്ദരനാടായി പ്രശോഭിക്കുമെന്നും ഉദ്ഘാടനപ്രസംഗത്തിൽ ശ്രീ. പ്രിൻസ് തയ്യിൽ പറഞ്ഞു. 



സ്നേഹാരാമത്തിൽ കുട്ടികളോടൊപ്പം പൂച്ചെടികൾ നട്ട അദ്ദേഹം ഈ സംരംഭത്തിന് എല്ലാ പിന്തുണയും ഉറപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു, റോവർ ലീഡർ ശ്രീ. നോബി ഡൊമിനിക്ക്, NSS പ്രോഗ്രാം ഓഫീസർ അൽഫോൻസാ ജോസഫ് ,റോവർ, റെയ്ഞ്ചർ, NSS സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയിലാണ് 'എൻ്റെ നാട് എത്ര സുന്ദരം' പദ്ധതി നടപ്പിലാക്കുന്നത്. പാലാ മുൻസിപ്പാലിറ്റിയും ശുചിത്വമിഷനും ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments