എൻറെ നാട് ഇടനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികവും ഓണാഘോഷവും 15, 17, 18 തീയതികളിൽ നടക്കും. 15ന് തിരുവോണനാളിൽ രാവിലെ 7 മുതൽ വിവിധ മത്സരങ്ങൾ നടക്കും.
17 രാത്രി നടക്കുന്ന സംസ്കാരിക സമ്മേളനം സിനി ആർട്ടിസ്റ്റ് രാഹുൽ മാധവ് ഉദ്ഘാടനം ചെയ്യും. കെ ആർ രാജേഷ് അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗങ്ങളിലെ പ്രഗത്ഭർ സംസ്കാരക സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനന്തരം ഇടനാട്ടിലെ കലാകാരന്മാരുടെ കലാപരിപാടികൾ അരങ്ങേറും.18ന് വൈകുന്നേരം അഞ്ചിന് വാഴയിൽ കേറ്റമത്സരം തുടർന്ന് രാത്രി ഏഴിന് കൊച്ചിൻ താരംഗ് ബീറ്റ്സിന്റെ ഗാനമേളയും ഉണ്ടാവും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments