എസ്.എൻ.ഡി.പി യോഗം 5950 കുന്നോന്നി ശാഖാ ഗുരുദേവക്ഷേത്രത്തിലെ അഷ്‌ടബന്ധന വീകരണകലശം ഭക്തി സാന്ദ്രമായി. അഷ്ടബന്ധം ചാർത്തി കലശാഭിഷേകവും വിശേഷാൽ പൂജകൾക്കും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സനത്ത് തന്ത്രികൾ നേതൃത്വം നൽകി. 12-ാംമത് പ്രതിഷ്‌ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.
നവീകരിച്ച ക്ഷേത്രകടവ് സമർപ്പണം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് മിനർവ്വ മോഹൻ നിർവ്വഹിച്ചു. പ്രതിഷ്ഠാദിന സന്ദേശം ബിന്ദു ബിജിമോൻ കുറ്റിക്കാട്ട് നൽകി.
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട്, യൂണിയൻ യൂത്ത് മൂവ്മെൻറ് കൺവീനർ അരുൺ കുളംമ്പള്ളിൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബീന മധുമോൻ, നിഷ സാനു, എസ്.എൻ.ഡി.പി കുന്നോന്നി ശാഖാ പ്രസിഡൻ്റ് രാജീഷ് കെ.ആർ, സെക്രട്ടറി ഷിബിൻ എം.ആർ, ജാൻസ് വയലിക്കുന്നേൽ, സെബാസ്റ്റ്യൻ പുളിക്കൽകുന്നേൽ, ലെൽസ് ജേക്കബ് വയലിക്കുന്നേൽ, എസ്.എൻ.ഡി.പി കുന്നോന്നി ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹൻ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments