ലഹരി മരുന്നു കളുടെ ഉപയോഗം സമൂഹത്തിൽ വർദ്ധിച്ചതോടെ യുവ തലമുറയും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയാണ്. ഈ കാലത്ത് സൗജന്യ പ്രതിരോധ കേന്ദ്രമായ മനസ്സിന്റെ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണന്ന് മാണി.സി.കാപ്പൻ എം.എൽ.എ. പറഞ്ഞു. പൈക കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മനസ്സ് ട്രസ്റ്റിന്റെ പ്രസിഡന്റ് ഡോ.ജോർജ് മാത്യു പുതിയിടം അധ്യക്ഷനായിരുന്നു.
ലോക സൈക്യാട്രിസ്റ്റ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ഡോ. റോയി എബ്രഹാം കള്ളിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. എലിക്കുളം പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്,, സിനി ജോയ് . മനസ്സ് ട്രസ്റ്റ് ഡയറക്ടറുമാരായ എബ്രഹാം പാലക്കുടിയിൽ, ത്രേസ്യാമ്മ ജോൺ ,/എബ്രഹാം കെ.ജെ, വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി, പൈക കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സി.എം. ഒ ഡോ ജെയ്സി കട്ടപ്പുറം, ആനി മാത്യു എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments