![]() |
പാലാ:-ഓണ ഘോഷയാത്രയും സാസ്കാരിക സമ്മേളനവും നടന്നു.
ഓണം പൊന്നോണം പാലായിലോണം ആഘോഷ ത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമി തിയുടെയും വ്യാപാരി വ്യവസാ യി യൂത്ത്വിങ്ങിന്റെയും ആഭിമു ഖ്യത്തിൽ ഓണത്തിന്റെ വര വറിയിച്ചു കൊണ്ടുള്ള ഘോഷ യാത്ര പാലാ കൊട്ടാരമറ്റത്ത് നിന്നും നിന്നും ചെണ്ടമേളം, പുലികളി, നാസിക് ഡോൾ, ശിങ്കാരിമേളം, പൂക്കാവടി എന്നിങ്ങനെ വർണാഭമായ പരിപാടികൾക്കൊപ്പം നടന്നു.
സാംസ്കാരിക ഘോഷയാത്ര പാലാ ഡിവൈ എസ് പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്തു.മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വക്കച്ചൻ മററത്തിൽ Ex MP, വി.സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ആൻറണി കുറ്റിയാങ്കൽ, ജോൺ ദർശന എബി സൺ ജോസ്, തോമസ് പീറ്റർ, അലക്സ് മനയാനി, ബേബിച്ചൻ പുരയിടം, അനൂപ് ജോർജ്, തുടങ്ങിയവർ നേതൃത്വം നൽകി; വ്യാപാരി സമൂഹത്തിന് പു റമേ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സംഘടനകൾ ഘോഷയാത്രയിൽ അണിനിരന്നു.
ഘോഷയാത്രയിൽ സാംബ പൂഞ്ഞാർ പതിനായിരം രൂപാ ഒന്നാ സ്ഥാനം കരസ്ഥമാക്കി രണ്ടാം സമ്മാനം ഏഴായിരത്തി അഞ്ഞൂറ് രൂപാ മരിയ സദനം പാലായും, മൂന്നാം സ്ഥാനം അയ്യായിരം രൂപാ ജെസി ഐ പാലായും കരസ്ഥമാക്കി. സാംസ്കാരിക സമ്മേ ള നം ളാലം പാലം ജംഷനിൽ നടന്നു.വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മ റ്റത്തിൽ എക്സ് എം.പി അദ്ധ്യക്ഷനായിരുന്നു.
നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു. വി.സി ജോസഫ്, എം.കെ തോമസുകുട്ടി. സന്തോഷ് മരിയ സദനം, പ്രഫസർ ടോമി ചെറിയാൻ, ആന്റണി കുറ്റിയാങ്കൽ, ജോൺ ദർശന, എബി സൺ ജോഫ്രെഡ്ഡി ജോസ്, ബൈജു കൊല്ലംപറമ്പിൽ തുട ങ്ങിയവർ പ്രസംഗിച്ചു. ഓണം പൊന്നോണം പാലായിലെരോണം പരിപാടിയിൽ സഹകരിച്ച വ്യാപാരികൾക്ക് മെമൻ്റോ വിതരണം ചെയ്തു. തുടർന്ന് പായസവിതരണവും ഉണ്ടായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments