പെരുമ്പാവൂരിൽ മരണ വീട്ടിൽ മോഷണം യുവതി പിടിയിൽ. കൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ ' റിൻസി ഡേവിഡ് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മാതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് മോഷണം നടത്തിയത്.
മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും, 90 കുവൈറ്റ് ദിനാറും ആണ് മോഷണം പോയത്. അടുത്ത ബന്ധുവായി മരണവീട്ടിൽ അഭിനയിക്കുകയായിരുന്നു. വീട്ടുകാരെല്ലാവരും സംസ്കാര ചടങ്ങുകൾക്കായി പള്ളിയിലായിരുന്നു. വീട്ടിൽ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. മോഷണം നടത്തിയ ഉടനെ ഓട്ടോറിക്ഷയിൽ ക്കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വൈറ്റലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കുറവിലങ്ങാട് തോട്ടുവാ ജയ്ഗിരിയിൽ മരണവീട്ടിൽനിന്ന് 20000 രൂപയോളം കവർന്ന കേസിലും ഇവർ പ്രതിയാണ്.
കുറവിലങ്ങാട് തോട്ടുവാ ജയ്ഗിരിയിൽ സംസ്കാരചടങ്ങിനായി വീട്ടുകാർ പള്ളിയിലേക്ക് പോയ സമയത്താണ് വീടിനുള്ളിൽ മോഷണം നടന്നത്. മോഷണശേഷം ഗോൾഡ് കളർ വാഗണർ കാറിൽ കയറി രക്ഷപെടുകയായിരുന്നു. ഈ മാസം 13നായിരുന്നു കുറവിലങ്ങാട്ടെ സംഭവം. കോടതി റിമാന്‍ഡ് ചെയ്ത യുവതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments