Latest News
Loading...

പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ തിരുനാളിന് കൊടിയേറി



പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യാകാമറിയത്തിന്റെ പിറവി തിരുനാളിനും വികാരി. റവ.ഫാ.തോമസ് പനയ്ക്കക്കുഴി കൊടിയേറ്റി. സഹ.വികാരി റവ.ഫാ. മൈക്കിള്‍ നടുവിലേകൂറ്റ്, റവ. ഫാ. തോമസ് വരകുകാലാപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  





തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5:30,6:30,10:00 വൈകിട്ട് 4:30 എന്നീ സമയങ്ങളില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും വൈകുന്നേരം ആറുമണിക്ക് ആഘോഷമായി ജപമാല മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനെ പ്രതിഷ്ഠിക്കുന്നു. വൈകിട്ട് 4:30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന നൊവേന റവ. ഫാ. ദേവസ്യാച്ചന്‍ വട്ടപ്പലം..., 6:30 ന് തിരുനാള്‍ പ്രദക്ഷിണം ടൗണ്‍ കുരിശുപള്ളിയിലേക്ക്... 8:00മണിക്ക് തിരുനാള്‍ സന്ദേശം റവ. ഫാ.ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ 9 30ന് പ്രദക്ഷിണസമാപനം.



 പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 ഞായറാഴ്ച രാവിലെ 5:30ന് വിശുദ്ധ കുര്‍ബാന, നൊവേന 7:00മണിക്ക്  ആഘോഷമായ വിശുദ്ധ കുര്‍ബാന,നൊവേനറവ. ഫാ. മൈക്കിള്‍ നടുവിലേകൂറ്റ്. 9:30 ന് മേരി നാമധാരികളുടെ സംഗമം. 10:00 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ , റവ. ഫാ. ഇമ്മാനുവേല്‍ കാഞ്ഞിരത്തുങ്കല്‍ റവ.ഫാ. ചെറിയാന്‍ മൂലയില്‍. തിരുനാള്‍ സന്ദേശം : റവ.ഫാ.മാത്യു പന്തലാനിക്കല്‍. 




12:00 മണിക്ക് തിരുനാള്‍ പ്രദക്ഷിണം , 1:00 മണിക്ക് സ്‌നേഹവരുന്ന്. വൈകിട്ട് 5:00 മണിക്ക് ആഘോഷമായ വി. കുര്‍ബാന , നൊവേന , വൈകിട്ട് 6:00 മണിക്ക് തിരുസ്വരൂപ പുനപ്രതിഷ്ഠ ,  കൊടിയിറക്ക്. സെപ്റ്റംബര്‍ 9 ന് രാവിലെ 5:30 ന് വി. കുര്‍ബാന ,  പരേതരായ ഇടവകക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും സെമിത്തേരി സന്ദര്‍ശനവും തുടര്‍ന്ന് 6:45 ന് വി.കുര്‍ബാന.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments