Latest News
Loading...

'പന്തേനൂസ് ഇന്ത്യയില്‍' (Pantaenus in India) പ്രകാശനം ചെയ്തു.



LRC പബ്ലിക്കേഷന്‍സില്‍നിന്നും ഫാ. ജയിംസ് പുലിയുറുമ്പില്‍ രചിച്ച 'പന്തേനൂസ് ഇന്ത്യയില്‍' (Pantaenus in India) പ്രകാശനം ചെയ്തു. എ.ഡി. 189-ലാണ് അലക്‌സാണ്ട്രിയായിലെ ദൈവശാസ്ത്രപീഠത്തിന്റെ തലവനായിരുന്ന പന്തേനൂസ് ഇന്ത്യയില്‍ എത്തുന്നത്. ഭാരതക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് അലക്‌സാണ്ട്രിയായിലെ പാത്രീയാര്‍ക്കിസ് ദിമിത്രിയോസ് ഇന്ത്യയിലെ ക്രൈസ്തവരുടെ അപേക്ഷപ്രകാരം പന്തേനൂസിനെ അയയ്ക്കുന്നത്. 



ഇന്ത്യയുടെ കിഴക്കേ തീരപ്രദേശങ്ങളിലും (Coromandal Coast) വടക്കു പടിഞ്ഞാറു പ്രദേശങ്ങളിലും (Indo - Parthia) തോമാശ്ലീഹായാല്‍ സ്ഥാപിതമായ ക്രൈസ്തവസമൂഹങ്ങള്‍ കാലക്രമത്തില്‍ അപ്രത്യക്ഷമാകാനുള്ള കാരണങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കാണാം. പന്തേനൂസിന്റെ ശിഷ്യരായിരുന്ന ഒരിജന്‍, ക്ലമന്റ് എന്നിവരും തുടര്‍ന്ന് മറ്റ് ലത്തീന്‍, ഗ്രീക്ക് സഭാപിതാക്കന്മാരും ഇന്ത്യയെക്കുറിച്ചും ഇവിടത്തെ സഭയെക്കുറിച്ചും പഠിക്കുകയും എഴുതുകയും ചെയ്യുന്നത് പന്തേനൂസില്‍നിന്നും ലഭിച്ച വിവരണങ്ങളില്‍നിന്നാണ്. അലക്‌സാണ്ട്രിയായിലെയും റോമിലെയും സഭകളോടുള്ള ഭാരതസഭയുടെ ആദ്യനൂറ്റാണ്ടിലെ ബന്ധവും ഈ ഗ്രന്ഥം സമര്‍ത്ഥിക്കുന്നു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments