പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പാലാ ഉപജില്ലാ സീനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഫൈനലിൽ വിളക്കുമാടം സെൻ്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3 നെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെൻ്റ്.തോമസ് പാലാ ചാമ്പ്യന്മാരായത്. 16 -ാം തീയതി നടന്ന ജൂണിയർ ചാമ്പ്യൻഷിപ്പിലും പാലാ സെൻ്റ്.തോമസാണ് ചാമ്പ്യന്മാരായത്.
ജൂണിയറിലും, സീനിയറിലും തുടർച്ചയായ രണ്ടാം വർഷമാണ് പാലാ സെൻ്റ്.തോമസ് HSS ജേതാക്കളാകുന്നത്. കായികാദ്ധ്യാപകൻ ഡോ. ബോബൻ റ്റി. ഫ്രാൻസീസിനെയും, കോച്ചുമാരായ സാംസൺ. അർജുൻ, ഷിജൊ എന്നിവരെയും ടീമംഗങ്ങളെയും സ്കൂൾ മാനേജർ റവ.ഡോ.ജോസ് കാക്കല്ലിൽ, പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ തെങ്ങുംപള്ളിൽ, ഫുട്ബോൾ ക്ലബ് പ്രസിഡൻ്റ് സിബി ജോസഫ്, പി.റ്റി.എ. പ്രസിഡൻ്റ്. V. M . തോമസ്, ശ്രീ. റെജി മാത്യു, ശ്രീ. ബിജു കുര്യൻ 'എന്നിവർ അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments