നാലു കർഷകർ കൂടി രണ്ടര ഏക്കർ സ്ഥലത്തു തുടങ്ങിയ പച്ചക്കറി കൃഷി യുടെ വിളവെടുപ്പ് ഉൽഘാടനം മാണി സി കാപ്പൻ m l a നിർവഹിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ജോസ് കെ രാജൂ, കാഞ്ഞമല, വക്കച്ചൻ, സോണി, ജോർജ്കുട്ടി എന്നീ സുഹൃത്തുക്കളും കൂടി യാണ് പാവയ്ക്കാ, പയർ, പടവലം, കുക്കമ്പർ, ബീൻസ്, വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയവ കൃഷി ചെയുന്നത്.
അൻപതു സെന്റിൽ ചെണ്ടുമല്ലി പൂവ് കൃഷിയും ഇവർ ചെയ്യുന്നു ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകി പാല എ ഡി എ തെരേസ ജോസഫ്, മീനച്ചിൽ കൃഷി ഓഫീസർ അഖിൽ കെ രാജൂ, മീനച്ചിൽ കൃഷി അസിസ്റ്റന്റ് മാർ നൽകിവരുന്നു.. ജോസ് കെ രാജൂ, കാഞ്ഞമല സ്വാഗതവും കിസ്സാൻ മോർച്ച നാഷണൽ വൈസ് പ്രസിഡന്റ് ജയസൂര്യൻ,
ജില്ല പഞ്ചായത്ത് മെമ്പർ ജോസമോൻ മുണ്ടക്കൻ, ബ്ലോക്ക് മെമ്പർ ഷിബു പൂവേലി, പൂവരണി പള്ളി വികാരി fr. മാത്യു തെക്കേൽ, വിളക്കുമാടം പള്ളി വികാരി fr.ജോർജ് മണ്ണുകുശുമ്പിൽ, വി ഫ് പി സി കെ പ്രതിനിധികൾ, f t o പ്രതിനിധികൾ കർഷകർ തുടങ്ങിയവർ പങ്ക്ടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments