Latest News
Loading...

വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.




വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും അധ്യാപകനുമായ  നിജോയി ജോസാണ് ക്ലാസുകൾ നയിച്ചത്. രാവിലെ 10 മണി മുതൽ 1 മണി വരെ കുട്ടികൾക്കും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സംയുക്തമായും ക്ലാസുകൾ ക്രമീകരിച്ചു. 


ഓരോ വിദ്യാർത്ഥിയും എത്തേണ്ട ദൂരവും താണ്ടേണ്ട ലക്ഷ്യവും വ്യത്യസ്തമാണെന്നും അതിൽ എത്തിച്ചേരുവാൻ ഓരോരുത്തരും വ്യത്യസ്തമായ ശീലങ്ങളാണ് സായത്തമാക്കണമെന്നും രക്ഷിതാക്കൾ അതിന് കൈത്താങ്ങായി മാറണമെന്നും അദ്ദേഹം തൻ്റെ ക്ലാസിൽ ഓർമ്മിപ്പിച്ചു. ഹെഡ്മാസ്റ്റർ  ജോ സെബാസ്റ്റ്യൻ സ്വാഗതവും  അന്ന എലിസബത്ത് സജി കൃതജഞതയും പറഞ്ഞു. അധ്യാപകരായ മാർട്ടിൻ പി ജോസഫ്, പ്രീയ എസ്, നീതു മാത്യൂസ്, നീതു സണ്ണി, റ്റോബി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments