ഓർമകൾ പങ്കുവെക്കാൻ ഒരിക്കൽ കൂടി ആ തിരുമുറ്റത്ത് അവർ ഒത്തുകൂടി. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ 2001 ബാച്ചിലെ വിദ്യാർഥിനികളും അധ്യാപകരുമാണ് 23 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തുചേർന്ന് വിശേഷങ്ങൾ പങ്കുവെച്ചത്.
തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എം.എഫ്. അബ്ദുൽഖാദർ സാറിനെയാണ് സംഗമം ഉദ്ഘാടനം ചെയ്യാനാണ് അവർ തെരഞ്ഞെടുത്തത്. കൂടാതെ എല്ലാ അധ്യാപകരേയും വൃക്ഷത്തൈകൾ നൽകി ആദരിക്കുകയും ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ജസ്‌ന പി.പരികുട്ടി അധ്യക്ഷത വഹിച്ചു. യാസ്മിൻ പി.എസ്. സ്വാഗതം പറഞ്ഞു. സുമിന, സ്വാലിഹ, ഫാത്തിമ, ഷൈനു, ഖദീജ, സുമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments