Latest News
Loading...

കലോത്സവം 'ധ്വനി 2024' ഉദ്ഘാടനം ചെയ്തു




 പ്രവിത്താനം : പാഠ്യ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതോടൊപ്പം വിദ്യാർത്ഥികൾ സർഗാത്മകത വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളിൽ അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം 'ധ്വനി 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂർവവിദ്യാർത്ഥി കൂടിയായ അദ്ദേഹം.
 സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപകരായ റാണി മാനുവൽ,ജോജി മോൻ ജോസ്,ഏലിസബത്ത് മാത്യു, അനു തോമസ് എന്നിവർ സംസാരിച്ചു.




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments