ഈരാറ്റുപേട്ട. തൊടുപുഴ റോഡും, വാഗമൺ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിധം ഇളപ്പുങ്കൽ - കാരക്കാട് ചങ്ങാടക്കടവ് പാലവും പൂഞ്ഞാർ ടൂറിസം സർക്യൂട്ട് പദ്ധതിയും യാതാർഥ്യമാക്കുമെന്ന്പൂഞ്ഞാർ എം.എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.
കേരളാ കോൺ
ഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻറ്
അഡ്വ. ജയിംസ് വലിയവീട്ടിലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.കെ.തോമസ്കുട്ടി, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, മണ്ഡലം സെക്രട്ടറി പി.പി.എം. നൗഷാദ്, പി.എസ്.എം. റംലി, മാത്തുക്കുട്ടി, സണ്ണി വടക്കേ മുളഞ്ഞിനാൽ, അൻസാരി പാലയം പറമ്പിൽ,ഈരാറ്റുപേട്ട നഗരസഭാ
കൗൺസിലർ ലീനാ ജയിംസ്, റോസറ്റ് വീഡൻ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ഹലീൽ മുഹമ്മദ്, പ്രൊഫസർ. സണ്ണി ജോസഫ്,, സിദ്ധിക്, ജയിംസ് കുന്നേൽ, സിബി പാറൻകുളങ്ങര, നാസ്സർ ഇടത്തുംകുന്നേൻ, ഷാനവാസ് കടപ്ലാക്കൽ, ബാബു വരവുകാല, സലിം, പരിക്കൊച്ച്, ആദിൽ മുഹമ്മദ്, എന്നിവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments