Latest News
Loading...

ഡെലിവറി ബോയിയായ യുവാവിനെ മര്‍ദ്ദിച്ചതായി ആരോപണം



ഓണ്‍ലൈന്‍ ഡെലിവറി ബോയിയായ യുവാവിനെ സാധനം വീട്ടിലെത്തിച്ചില്ലെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതായി പരാതി. Delhivery കൊറിയര്‍ സര്‍വ്വീസ് ഈരാറ്റുപേട്ട യൂണിറ്റ് ജീവനക്കാരനായ ഈരാറ്റുപേട്ട സ്വദേശി മറ്റക്കാട് കൊച്ചുവീട്ടില്‍ അന്‍സറിനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. 




പിഴക് അഡ്രസിലുള്ള   സാധനം നല്കുന്നതിനായി എത്തി ഫോണ്‍ ചെയതപ്പോള്‍ മാനത്തൂരില്‍ നിന്നും ഉള്ളിലുള്ള വീട്ടിലെത്തിച്ച് നല്കണമെന്നായിരുന്നു നിര്‍ദേശം. അതിന് തയാറല്ലെന്നറിയിച്ചതോടെ സാധനം വേണ്ടെന്ന് പറയുകയായിരുന്നു. പിഴകില്‍ നിന്ന് മറ്റു ഡെലവറികള്‍ക്കായി ഫോണ്‍ ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ ആൾ കരണത്തടിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തതായി അന്‍സര്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ പിടിച്ചുവച്ചതായും ഈ സമയം വീണ്ടും മര്‍ദ്ദിച്ചെന്നും അന്‍സര്‍ പറഞ്ഞു. 



തുടര്‍ന്ന് പാലാ സ്‌റ്റേഷനില്‍ എത്തിയെങ്കിലും രാമപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയാണെന്നും ആശുപത്രിയില്‍ പോകാനും പോലീസ് നിര്‍ദേശിച്ചു. സഹപ്രവര്‍ത്തകരുമെത്തി പാലാ ജനറല്‍ ആശുപത്രിയില്‍ അന്‍സര്‍ ചികിത്സ തേടി. ചെറുപ്പം മുതല്‍ കാലിന് വേദനയുള്ള തനിക്ക് ഇപ്പോള്‍ കഠിനവേദന അനുഭവപ്പെടുന്നതായി അന്‍സര്‍ പറഞ്ഞു. 

അന്‍സറിനെ മര്‍ദ്ദിച്ചയാള്‍ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവാണെന്നും പറയപ്പെടുന്നു. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments