മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തത് യുഡിഎഫ് ആണെന്നും അതിൻ്റെ പിതൃസ്ഥാനമേറ്റെടുക്കാൻ മറ്റാരും വരേണ്ടതില്ലെന്നും മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക് വ്യക്തമാക്കി. പ്രസിഡണ്ടായി തന്നെ തിരഞ്ഞെടുത്തതും അതിന് പിന്തുണ നൽകിയതും പൂർണമായും മൂന്നിലവിലെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളാണ്.
മറ്റൊരു രാഷ്ട്രീയ പാർട്ടിക്കോ വ്യക്തികൾക്കോ അതിൽ യാതൊരു അവകാശവുമില്ല. മറ്റാരും അതിൻറെ പിതൃത്വം ഏറ്റെടുക്കേണ്ടതുമില്ല. എൽഡിഎഫിനോടും കേരള കോൺഗ്രസ് എമ്മിനോടും നേരത്തെ തന്നെ വിട പറഞ്ഞിട്ടുണ്ടെന്നും തുടർന്നുള്ള ഭരണസമിതി കാലയളവിൽ യുഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും ചാർളി ഐസക് പറഞ്ഞു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments