തലപ്പലം: ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയഞ്ജവും അഷ്ടമിരോഹിണി മഹോത്സവും ആരംഭിച്ചു. യജ്ഞസമാരംഭസഭ വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. ഡി. ഗംഗാദത്തൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് പി.എസ്. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.എ.ൻ പ്രഭാകരൻനായർ, കെ.ബി. സതീഷ്‌കുമാർ, കൺവീനർ വി.എം. വിജയൻ, ദേവസ്വം സെക്രട്ടറി എം. ഗോപാലകൃഷ്ണൻ നായർ, ടി.എൻ. വിജയകുമാരൻ നായർ, രാജേന്ദ്രൻ തമ്പി, ബാബു മേലണ്ണൂർ, പി.കെ. സുരേഷ്, പി.ജി. ചന്ദ്രൻ, രാധാകൃഷ്ണൻ ചെട്ടിയാർ, സി.ജി. ഷാജി, സുമേഷ് ഗോപാലൻ, പി.ഡി. ജയചന്ദ്രൻ, തങ്കമണി, പി.എസ്. സജേഷ് എന്നിവർ പ്രസംഗിച്ചു.
ഞായറാഴ്ച 10 ന് നരസിംഹാവതാരം, 5.30 ന് മഹാസുദർശനഹോമം. തിങ്കളാഴ്ച അഷ്ടമിരോഹിണി മഹോത്സവം 10 ന് ശ്രീകൃഷ്ണാവതാരം, 12 ന് ഉണ്ണിയൂട്ട്, മൂന്നിന് തലപ്പലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര അഞ്ചിന് ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ എത്തിച്ചേരും, തുടർന്ന് ഗോപികാനൃത്തങ്ങൾ ഉറിയടി, 6.30 ന് തൊട്ടിൽ പുജ, അന്നേ ദിവസം ക്ഷേത്രത്തിൽ 11.30 ന് ഉച്ചപൂജ, 6.30 ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് ഭജന, രാത്രി 12 ന് അവതാരപൂജ.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments